Latest NewsIndia

രാജസ്ഥാനിൽ സ്ഥിതി മാറിമറിയുമോ? ചെറുകക്ഷികളുടെ നിലപാട് നിര്‍ണായകം

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ സിപിഎം വിജയിച്ചു

ജയ്‌പൂർ: രാജസ്ഥാനില്‍ തൂക്ക് മന്ത്രിസഭ വരുമെന്ന് വ്യക്തമാക്കി ഫല സൂചനകള്‍. 199 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ അത്രയും സീറ്റുകളിലെ ലീഡ് നില വന്നപ്പോള്‍ 99 സീറ്റുമായി കോണ്‍ഗ്രസ് മുന്നിലാണ്. ഇതിനിടെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ സിപിഎം വിജയിച്ചു. 2008 ൽ ഇവർക്ക് മൂന്നു സീറ്റുകൾ ഇവിടെ ഉണ്ടായിരുന്നു.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് തരംഗം എന്ന നിലയില്‍ മുന്നേറുകയായിരുന്ന കോണ്‍ഗ്രസ് അവസാനഘട്ടത്തില്‍ പിന്നിലേക്ക് പോവുകയായിരുന്നു. എങ്കിലും കോൺഗ്രസ്സ് തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. വസുന്ധര രാജ സിന്ധ്യയുടെ ഭരണത്തിൽ വിരുദ്ധ വികാരമുണ്ടായിരുന്നെങ്കിലും കോൺഗ്രസിന്റെ മുന്നേറ്റം അത്ര തിളക്കമാർന്നതല്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button