ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിയെ കണ്ടെത്തുന്ന വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. മൂന്നു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി ആരാകുമെന്നതു സംബന്ധിച്ച് തര്‍ക്കങ്ങളൊന്നുമില്ലെന്നും തടസങ്ങളില്ലാതെ ഇതു നടക്കുമെന്നും രാഹുൽ വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണിത്. കര്‍ഷകരുടേയും യുവാക്കളുടേയും ചെറുകിട വ്യാപാരികളുടേയും വിജയമാണിത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ ഉത്തരവാദിത്വമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments