Latest NewsIndia

തെലങ്കാനയിൽ വട്ടപൂജ്യമായി ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി

കോണ്‍ഗ്രസ് അണികള്‍ തങ്ങളെ കാലുവാരിയെന്ന് പല ടിഡിപി നേതാക്കളും പ്രതികരിച്ചു കഴിഞ്ഞു.

തെലങ്കാനയിലെ കൊട്ടിഘോഷിക്കപ്പെട്ട ‘മഹാകൂടമി’ മഹാദുരന്തമായി മാറി. ടി ഡി പി പാർട്ടിയുടെ പിന്തുണയിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയപ്പോൾ ചന്ദ്രബാബുവിന്റെ പാർട്ടി അമ്പേ തകർന്നു തരിപ്പണമായി. ഒരു സീറ്റുപോലും ഇവർക്ക് നേടാനായില്ല. 30 വർഷമായുള്ള വിരോധത്തിൽ നിന്ന് കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും കൈകോര്‍ത്ത് വിശാല സഖ്യം രൂപപ്പെടുത്തി വിജയിച്ചാല്‍ അത് കേന്ദ്രത്തിലും പയറ്റാമെന്ന രാഹുൽ ഗാന്ധിയുടെ വിശ്വാസത്തിനാണ് ഇപ്പോള്‍ തിരിച്ചടിയേറ്റത്.

കോണ്‍ഗ്രസ് അണികള്‍ തങ്ങളെ കാലുവാരിയെന്ന് പല ടിഡിപി നേതാക്കളും പ്രതികരിച്ചു കഴിഞ്ഞു.2013ല്‍ 15 സീറ്റുണ്ടായിരുന്ന ടിഡിപിയുടെ പതനം അണികളിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. എന്നാൽ ടി ഡി പി സഖ്യത്തോടെ കഴിഞ്ഞതവണ 21 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 24 സീറ്റാക്കി ഉയര്‍ത്താന്‍ കഴിഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിശാല സഖ്യത്തിന്റെ പ്രാഥമികരൂപമായിരുന്നു തെലങ്കാനയിലെ മഹാകൂടമി എന്നു വേണം കരുതാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button