വാഷിംഗ്ടണ്‍ : പാകിസ്ഥാന് ഭീകരരാഷ്ട്രമാണെന്നും അവരെ പണം കൊടുത്ത് സഹായിക്കരുതെന്നും യു.എന്ലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലി യു.എസിനോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ സൈനികര്‍ക്ക് നേരെ തിരിയുകയും അവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഭീകരകേന്ദ്രമാണ് ഇപ്പോഴും പാകിസ്ഥാന്.
അമേരിക്കയ്ക്ക് ദോഷം വരുത്തണമെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ പണം നല്‍കേണ്ട കാര്യമില്ല. ഏതെല്ലാം രാജ്യങ്ങളുമായാണ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതെന്ന് ചിന്തിക്കേണ്ടതാണ്. യഥാര്‍ത്ഥ പ്രത്യാഘാതം മനസ്സിലാക്കാതെ കണ്ണടച്ച് പണം നല്‍കുകയായിരുന്നു, ഹാലി വ്യക്തമാക്കി. പാകിസ്ഥാന് ഒരു ബില്ല്യണ്‍ ഡോളറാണ് നല്‍കിയിരുന്നത്. തീവ്രവാദികളുടെ അഭയകേന്ദ്രമായി അവര്‍ മാറുകയാണ് ചെയ്തത്. ഇതെല്ലാം തിരുത്തുന്നത് വരെ ഒരു ഡോളര്‍ പോലും അനുവദിക്കരുത്, നിക്കി ഹാലി ആവശ്യപ്പെട്ടു.
Post Your Comments