ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ ഭൂരിപക്ഷം ലഭിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിടുന്ന കണക്കുകള്‍ കോണ്‍ഗ്രസിന് ഒട്ടും ആശ്വാസകരമല്ല. നിലവില്‍ 500 താഴെ മാത്രം ലീഡുള്ള 16 സീറ്റുകളില്‍ ; 10 സീറ്റുകളും കോണ്‍;ഗ്രസിന്റെതാണ്. ബി.ജെ.പിയ്ക്കാകട്ടെ 6 സീറ്റ് മാത്രമാണ് 500 താഴെ ലീഡുള്ളത്.
അതേസമയം മധ്യപ്രദേശിലെ ലീഡുനില ഓരോ മിനിറ്റിലും മാറിമറിയുകയായിരുന്നു. പിന്തുണയ്ക്കുമെന്ന് ബിഎസ്പി വ്യക്തമാക്കിയതു കോണ്‍ഗ്രസിന് ആശ്വാസമാണെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താത്തത് ആശങ്കയുണര്‍ത്തുന്നുണ്ട്. എക്സിറ്റ് പോളുകള്‍ മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.
Post Your Comments