മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടു മാതാപിതാക്കള്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലൂടെയാണ് ദമ്പതികളായ ഫാബിയാന അമോറിമും ഭര്‍ത്താവ് ക്ലോഡിയോ സാന്റോസും ലൂയിസ എന്ന കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്ക് വന്ന സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
2016 സെപ്റ്റംബറിലാണ് സ്ട്രോക്ക് വന്നു മരിച്ച 45കാരിയുടെ ഗര്‍ഭപാത്രം യുവതി സ്വീകരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ വെച്ച് നടന്ന 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം മാറ്റി വച്ചത്.ഐവിഎഫ് വഴിയുള്ള ആദ്യ ശ്രമത്തില്‍ തന്നെ യുവതി ഗര്‍ഭിണിയാകുകയും എട്ടാം മാസം (35 ആഴ്ചയും മൂന്നു ദിവസവും) സിസേറിയന് വഴി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ചരിത്രത്തിലാദ്യമായാണ് മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചത്.
Post Your Comments