Latest NewsIndia

വിജയ് മല്യയ്‌ക്കെതിരെ മുന്‍ ജീവനക്കാരി രംഗത്ത്

വിജയ് മല്യക്കെതിരെ രൂക്ഷപ്രതികരണവുമായി മുന്‍ ജീവനക്കാരി രംഗത്തെത്തി. കിംഗ്ഫിഷറിലെ മുന്‍ ജീവനക്കാരി നീതു ശുക്ലയാണ് മല്യക്കെതിരെ രംഗത്തെത്തിയത്. സ്വന്തം പ്രവര്‍ത്തികളുടെ ഫലം അയാള്‍ അനുഭവിക്കണം. തനിക്കത് കാണണമെന്നാണ് നീതു പറയുന്നത്

9,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വിജയ് മല്യയെ ഇന്ത്യയിലേക്ക് മടക്കിയയ്ക്കണമെന്ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. സ്വന്തം ചെയ്തികളുടെ പ്രത്യാഘാതങ്ങള്‍ മല്യ നേരിടുന്നത് തനിക്ക് കാണമെന്നാണ് നീതു ശുക്ല പറഞ്ഞത്. കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. പണം വകമാറ്റി ഉപയോഗിക്കുകയും തട്ടിയെടുക്കുകയും ചെയ്ത കുറ്റങ്ങള്‍ മല്യക്കെതിരേയുണ്ട്.

പണം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസ് മാത്രമല്ല, ഒരുപാട് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ മല്യ ഉള്‍പ്പെട്ടിട്ടുണ്ട്. സ്വന്തം പ്രവര്‍ത്തികള്‍കൊണ്ടുള്ള അസുഖകരമായ പ്രത്യാഘാതങ്ങള്‍ അദ്ദേഹം നേരിടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button