ദുബായ്: ദുബായിലെ വിനോദസഞ്ചാരികളില്‍ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെതുള്‍പ്പടെ തനിമയുള്ള ഇന്ത്യന്‍ രുചിക്കൂട്ടുകളും ഭക്ഷണശാലകളും യാത്ര ചെയ്യാനുള്ള കുറഞ്ഞ ദൂരവും, സുരക്ഷിതത്വവുമെല്ലാം ഇതില്‍ ഘടകങ്ങളാണ്. മറ്റേതു രാജ്യത്തെക്കാളും ബന്ധുക്കളും സുഹൃത്തുക്കളും യുഎഇയിലുണ്ടെന്നതാണു മറ്റൊരു പ്രത്യേകത.
കഴിഞ്ഞവര്‍ഷം 21 ലക്ഷം ഇന്ത്യക്കാര്‍ ദുബായില്‍ എത്തിയതായാണു കണക്ക്. കൂടുതല്‍ ആഡംബര കപ്പല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ സന്ദര്‍ശക പ്രവാഹം കൂടുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.
Post Your Comments