തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ വിവരങ്ങൾ Fest 4 you എന്ന ആപ്പിലൂടെ ഇനി അറിയാം. ഫെസ്റ്റിവലിലെ മുഴുവന്‍ ചിത്രങ്ങളെയും അതിന്റെ പ്രദര്‍ശന തീയതിയും, സമയവും, പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍, മേളയിലെ ഏതു വിഭാഗത്തില്‍ ആ ചിത്രം പെടുന്നു എന്നിങ്ങനെ എല്ലാം ഇതിലൂടെ അറിയാൻ സാധിക്കും. സിനിമയെ ഒരു ഫേവറൈറ്റ് ലിസ്റ്റില്‍ ആഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. കൂടാതെ സിനിമയെക്കുറിച്ച് ഫെസ്റ്റിവല്‍ ബുക്കില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളായ ചെറുവിവരണം, ഭാഷ, രാജ്യം, പ്രിമിയര്‍, കാസ്റ്റ്, ക്രൂ എന്നിവയും ട്രെയിലറും ഐ.എം.ഡി.ബി ലിങ്കുമൊക്കെ ഇതിൽ ലഭ്യമാകും.
Post Your Comments