KeralaLatest News

ശബരിമല ശാന്തമായി : ദര്‍ശനത്തിന് എത്തിയാല്‍ ആരും തടയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സാഹചര്യം മാറിയെന്നും സമാധാനാന്തരീക്ഷമാണെന്നും ഹൈക്കോടതി. അവിടെ പ്രതിഷേധമുണ്ടാകരുതെന്നേ ഉള്ളൂ എന്ന് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോനും ജസ്റ്റിസ് എന്‍. അനില്‍കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പറഞ്ഞു.

ശബരിമലദര്‍ശനത്തിനുപോകുന്നത് സര്‍ക്കാര്‍ കഴിഞ്ഞദിവസം തടഞ്ഞെന്നുകാണിച്ച് ചാലക്കുടി കൊടകരയിലെ വിബിനും മറ്റുരണ്ടുപേരും നല്‍കിയ ഹര്‍ജിയിലാണിത്. ഇവര്‍ക്ക് ദര്‍ശനത്തിന് ശബരിമലയില്‍പോകാന്‍ തടസ്സമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തേയുള്ള പ്രത്യേകസാഹചര്യത്തിലാണ് തടഞ്ഞതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ ഹര്‍ജിക്കാര്‍ക്ക് ദര്‍ശനത്തിന് പോകാന്‍ തടസ്സമില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതിഹര്‍ജി തീര്‍പ്പാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button