തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയ്ക്ക് കായികതാരങ്ങള്‍ക്ക് ഒരുശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നു കായികമന്ത്രി ഇ.പി. ജയരാജന്. ഇതിന്റെ വിശദാംശം തയാറാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വരുന്ന ജനുവരി 11ന് നടക്കും. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്കും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് കായിക നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി .
Post Your Comments