ഷാര്‍ജ : മദ്യപിച്ചെത്തിയ സംഘങ്ങള്‍ തമ്മില്‍ പരസ്പരമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അക്രമത്തില്‍ പങ്കുളള 11 പേര്‍ക്കാണ് കൊല്ലപ്പെട്ട ആളിന്റെ മരണത്തിലുളള ഉത്തരവാദിത്വമെന്ന് കോടതി വിധിച്ചു. ഷാര്ഡയിലെ അല്സജാസ് എന്ന സ്ഥലത്ത് വെച്ചാണ് മദ്യപിച്ചെത്തിയ സംഘങ്ങള്‍ തമ്മില്‍ തമ്മില്‍ തല്ലുണ്ടായത്. ഇരുവരും തമ്മില്‍ ഭീഷണിപ്പെടുത്തുകയും കല്ലെടുത്ത് എറിയുകയും ചെയ്തു.
സംഘര്‍ഷത്തെ തൂടര്‍ന്ന് ഒപ്പം ഇണ്ടായിരുന്ന ഒരാള്‍ അവിടെ നിന്ന് ഒാടി രകിപ്പെടാന് ശ്രമിച്ചു. രക്ഷപെടാന്‍ ശ്രമിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇയാളെ അല്ക്വാസ്മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തലയില്‍ വലിയ ഒരു മുറിവ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട വ്യക്തിയും മദ്യപിച്ചിരുന്നതായി പോസ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ കണ്ടെത്തി.
Post Your Comments