ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വിജയത്തിനായി കോണ്‍ഗ്രസിന്‍റെ പ്രത്യേക പൂജ. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലഭിക്കാനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വീടിന് മുന്നില്‍ പൂജ നടത്തുകയാണ് പ്രവര്‍ത്തകര്‍.
പ്രത്യേക പ്രാര്‍ത്ഥനയും പൂജയുമാണ് പ്രവര്‍ത്തകര്‍ നടത്തുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ മികച്ച മുന്നേറ്റമാണ് കോൺഗ്രസ് നടത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ വീടിന് മുന്നില്‍ പ്രമുഖ നേതാക്കളുടെ ചിത്രങ്ങള്‍ നിരത്തിവച്ചാണ് സ്ത്രീകളടക്കമുളളവര്‍ പ്രാര്‍ത്ഥന നടത്തിയത്
Post Your Comments