
ചത്തീസ്ഗഢ്: ചത്തീസ്ഗഢില്‍ 15 വര്‍ഷം നീണ്ട ബിജെപിയുടെ ഭരണത്തിന് അപ്രതീക്ഷിത അന്ത്യം. ചത്തീഗഢില്‍ അധികാരം ഏറെക്കുറെ ഉറപ്പിച്ച് കോണ്‍ഗ്രസ്. 90 സീറ്റുകളുള്ള ചത്തീസ്ഗഡില്‍ 58 സീറ്റുകളിലും ലീഡ് നിലനിര്‍ത്തി കോണ്‍ഗ്രസ് മുന്നേറുകയാണ്. അതേസമയം ഭരണകക്ഷിയായ ബിജെപിക്ക്് 25 സീറ്റുകളില്‍ മാത്രമേ ലീഡ് നിലനിര്‍ത്താനായുള്ളൂ. എല്ലാ പ്രവചനങ്ങളേയും മറികടന്നാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. അതേസമയം പാര്‍ട്ടിയുടെ തകര്‍ച്ചയെ പറ്റി സംസാരിക്കാന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളൊന്നും തയ്യാറായിട്ടില്ല. കൂടാതെ ബിജെപിയുടെ പാര്‍ട്ടി ഓഫീസുകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്.
Post Your Comments