രാജസ്ഥാന്: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ രാജസ്ഥാനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യെ
മുന്നില്‍. അതേസമയം രാജസ്ഥാനില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതുവരെ 71 സീറ്റുകളിലും കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ബിജെപി് 49 സീറ്റുകളിലാണ് മുന്നേറ്റമുള്ളത്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടിയിലെ പ്രമുഖ സ്ഥാന്ത്ഥികളെല്ലാം ലീഡ് നില നിലനിര്‍ത്തുന്നു. അതേസമയം വലിയൊരു കുതിച്ചു കയറ്റമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളത്.
200 സീറ്റുകളുള്ള രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആള്‍വാര്‍ ജില്ലയിലെ രാംഗഢ് മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥി മരിച്ചതിനാല്‍ അവിടെ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു.
രാജസ്ഥാനില്‍ പ്രചരണങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടത് ജാതിപ്രശ്നങ്ങളാണ്. വസുന്ധരാരാജെ സിന്ധ്യയ്ക്കെതിരായ ഭരണവിരുദ്ധവികാരവും രജ്പുത് വിഭാഗത്തിന്റെ അതൃപ്തിയും കോണ്‍ഗ്രസ് നന്നായി ഉപയോഗിച്ചു.
Post Your Comments