അബുദാബി: ബാങ്കുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി അബുദാബി പോലീസ്. പ്രമുഖ ബാങ്കുകളുടെ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. കാഴ്ചയില്‍ യഥാര്‍ത്ഥ വെബ്‌സൈറ്റ് പോലെ തന്നെയാണെന്ന് കരുതുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ആനുകൂല്യങ്ങൾ ഉള്ള ക്രെഡിറ്റ് കാർഡുകളും വിവിധ തരം സമ്മാനങ്ങളും മറ്റും നല്‍കാമെന്നും പറഞ്ഞാണ് ഇവർ ഉപഭോക്താക്കളെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു സാഹചര്യത്തിലും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമറാന്‍ അഹ് മദ് അല്‍ മസ്‌റൂയി വ്യക്തമാക്കി
Post Your Comments