Latest NewsGulf

അബുദാബിയിലെ ജനങ്ങള്‍ക്ക് പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

അബുദാബി: വെബ്സൈറ്റുകള്‍വഴി നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്ന് അബുദാബി പോലീസ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബാങ്ക് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വിമാന ടിക്കറ്റുകള്‍, ടൂര്‍ പാക്കേജുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, കാഷ് റിട്ടേണുകള്‍ എന്നിവ നല്‍കുമെന്ന തരത്തിലാണ് പരസ്യങ്ങള്‍ വരുന്നത്.

പലതും യു.എ.ഇ.യിലെ മുന്‍നിരബാങ്കുകളുടെ വെബ്സൈറ്റുകളിലേതിന് സമാനമായവയില്‍നിന്ന് തന്നെയാവുന്നതിനാലാണ് ആളുകള്‍ വഞ്ചിതരാവുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കുകളില്‍ കയറുകയോ, പ്രൊമോഷനുകള്‍ക്ക് ആവശ്യപ്പെടുന്ന രഹസ്യവിവരങ്ങള്‍ പങ്കുവെക്കുകയോ ചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് വലിയ തുകയാണ് സംഘം മോഷ്ടിക്കുന്നത്.
ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനെന്ന വ്യാജേനെയോ, ബാങ്ക് തന്നെ ആവശ്യപ്പെട്ടാലും അക്കൗണ്ട് സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ഒരിക്കലും പങ്കുവെക്കരുതെന്ന് അബുദാബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍വകുപ്പ് ഡയറക്ടര്‍ കേണല്‍ ഒമ്രാന്‍ അഹമ്മദ് അല്‍ മസ്റോയി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button