കണ്ണൂര്‍: വിമാന യാത്രികരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി രണ്ട് വര്‍ഷത്തിനകം വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടല്‍ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. ലുലുവിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗം ട്വന്റി 14 ഹോള്‍ഡിംഗ്സാണ് ഹയാത്ത് ഹോട്ടല്‍ എന്ന് പേരില്‍ ആഡംബര ഹോട്ടല്‍ പണികഴിപ്പിക്കുക.
ഇതിനായി വിമാനത്താവളത്തിന് സമീപം നാലര ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. 150 മുറികളുള്ള ഹോട്ടലും മിനി കണ്വെന്ഷന് സെന്ററുമാണ് ഇവിടെ സ്ഥാപിക്കുന്നത്. ഭാവിയില്‍ ഫ്ലൈറ്റ് കിച്ചണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ തുടങ്ങാനും ആലോചിക്കുന്നുണ്ടെന്നും യൂസഫലി വ്യക്തമാക്കി. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിനായി എത്തിയ അദ്ദേഹം കണ്ണൂരില്‍ താമസ സൗകര്യമില്ലാത്തതിനാലാണ് കൊച്ചിയില്‍ താമസിച്ചതെന്നും വ്യക്തമാക്കി. ഉദ്ഘാടനത്തിന് ശേഷമാണ് അദ്ദേഹം അബുദാബിയിലേക്ക് മടങ്ങിയത്.
Post Your Comments