Latest NewsKerala

ഭര്‍ത്താവുമായി പിരിഞ്ഞു: യുവതിയേയും രണ്ട് വയസുള്ള മകളേയും വീട്ടില്‍ നിന്ന് പുറത്താക്കി

ചടയമംഗലം: ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ സഹോദരന്‍ വീട്ടില്‍ നിന്നും പുറത്താക്കി. രണ്ടു വയസുകാരി മകളോടൊപ്പമാണ് കുണ്ടയത്തുവിള വീട്ടില്‍ സുനിത (26) യേയും മകളേയുമാണ് സഹോദരനും ഭാര്യയും ചേര്‍ന്ന് പുറത്താക്കിയത്. ഇതോടെ സുനിതയ്ക്കും മകള്‍ക്കും അന്തിയുറങ്ങാന്‍ സ്ഥലമില്ലാതായി.

അതേസമയം കോടതി ഉത്തരവുമായി സ്റ്റേഷനില്‍ എത്തിയ സുനിതയ്ക്ക് സംരക്ഷണം നല്‍കുന്നതിനു പോലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്. ഇപ്പോള്‍ സുനിത അയല്‍വാസിയുടെ വീട്ടിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

സഹോദരിയുടെ കടയ്ക്കലിലുള്ള വീട്ടില്‍ പോയി തിരിച്ചു വന്ന സുനിതയെ സഹോദരനും ഭാര്യയും ചേര്‍ന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നു പുറത്താക്കുന്നതു തടഞ്ഞുള്ള കോടതി ഉത്തരവ് സുനിതയുടെ കൈവശമുണ്ട്. പക്ഷേ ഉത്തരവുമായി സ്റ്റേഷനില്‍ എത്തിയ സുനിതയെ എസ്‌ഐയും പോലീസുകാരും സഹായിച്ചില്ലെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button