ഒക്ലഹോമ: പോലീസ് വാഹനത്തെ വെട്ടിക്കാന്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച് കാര്‍ അപകടത്തില്‍പ്പെട്ടു. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. എന്നല്‍ കാര്‍ ഡ്രൈവര്‍ക്ക് അപകടമൊന്നും സംഭവിച്ചില്ല. അമിത വേഗത്തില്‍ പോയ കാറിനെ പിന്തുടര്ന്നെത്തിയ പോലീസ് വാഹനത്തിമ്പിടികൊടുക്കാതെ ഓടിയ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഒക്ലഹോമയിലെ ലോക്കല്‍ ടെലിവിഷന്‍ ചാനലിന്റെ ഹെലികോപ്റ്ററിലാണ് കാറോട്ടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പോലീസ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിസപം ഇതെല്ലാം അവഗണിച്ചായിരുന്നു കാറുകാരന്റെ പറക്കല്‍. അതേസമയം ഇടയ്ക്കുവച്ച് കാറില്‍ നിന്നും ഒരാള്‍ ചാടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം.
അപകടത്തില്‍പ്പെട്ട കാര്‍ അവസാനം റോഡ് സൈഡിലെ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞാണ് നിന്നത്. ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ കൂടി വാഹനത്തിലുണ്ടായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാല്‍ ഇതുവരെ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
https://youtu.be/jjXPS77kS34
Post Your Comments