കളമശേരി: ട്രെയിനില്‍ യാത്രാ വേളയിലല്‍ ജനല്‍ ഷട്ടര്‍ വീണ് യുവതിയുടെ വിരല്‍ അറ്റതായ് റിപ്പോര്‍ട്ട്. ചേര്‍ത്തല സ്വദേശിനിയുടെ വിരലാണ് അറ്റത്. ഷട്ടര്‍ ഉയര്‍ത്തി വെക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്റര്‍ സിറ്റിയില്‍ എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോകവെയാണ് അപകടമുണ്ടായത്. കളമശേരിയില്‍ ഇറങ്ങി പത്തടിപ്പാലത്തെ കിന്‍ഡര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് യുവതി. സംഭവത്തെ തുടര്‍ന്നു ഇന്റര്‍സിറ്റി അരമണിക്കൂറോളം വൈകി.
Post Your Comments