പാലക്കാട് : വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സംവരണ വിഭാഗത്തിന്റെ ജോലി നേടുന്നവർക്കെതിരെ നടപടി വേണമെന്ന് പട്ടിക ജാതി പട്ടിക വർഗ സംരക്ഷണ മുന്നണി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സംവരണം അട്ടിമറിച്ചും നിയമവിരുദ്ധമായും ചട്ടലംഘനം നടത്തിയും നിശ്ചിത യോഗ്യതയില്ലാത്തവരെ കിർത്താഡ്‌സിൽ സ്ഥിരപ്പെടുത്തിയെന്നും കമ്മറ്റി ആരോപിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. മായാണ്ടി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി വിജയൻ അമ്പലക്കാട്, മണികണ്ഠൻ നെന്മാറ, ജിനു മുണ്ടൂർ, കെ.ജയകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.
Post Your Comments