Latest NewsKeralaIndia

‘സിപിഎമ്മിന്റെ വനിതാ മതിൽ സ്വന്തം ചിലവിൽ മതി, സർക്കാർ ചിലവിൽ വേണ്ട ‘ : ചെന്നിത്തല

പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന സിപിഎമ്മിന്റെ വനിതാ മതില്‍ അധികാരദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിനായി ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എമ്മിന് മതില്‍കെട്ടണമെങ്കില്‍ പാര്‍ട്ടി പണം കണ്ടെത്തണം. ഇതിന് നികുതിദായകരുടെ പണം ഉപയോഗിക്കുന്നത് ശരിയല്ല.

വനിതാ മതില്‍ ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. വനിതാമതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ജീവനക്കാരെ രണ്ട് തട്ടിലാക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്തവരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.വനിതാമതിലല്ല വര്‍ഗീയ മതിലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാലറി ചലഞ്ച് പോലെ സര്‍ക്കാര്‍ തീരുമാനം ആനമണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതില്‍ കേരളത്തിന്റെ മതേതരമൂല്യം തകര്‍ക്കും. ഹിന്ദുസംഘടനകളെ മാത്രം ക്ഷണിച്ചതിലൂടെ ഇത് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button