Latest NewsKerala

പിറവം പള്ളി സംഘര്‍ഷം: നടപടിയില്‍ നിന്ന് പോലീസ് പിന്മാറി

പിറവം: സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പിറവം വലിയ പള്ളിയില്‍ എത്തിയ പോലീസ് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ നടപടിയില്‍ നിന്ന് പിന്മാറി. പിറവം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ അച്ചന്മാര്‍ക്കും വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശനം അനുവദിച്ചാല്‍ ജീവനൊടുക്കുമെയിരുന്നു വിശ്വാസികളുടെ ഭീഷണി.

പള്ളിയില്‍ പോലീസ് എത്തിയതോടെ പള്ളി മണിയടിച്ച് വിശ്വാസികള്‍ കൂട്ടത്തോടെ പള്ളിയില്‍ എത്തുകയായിരുന്നു. ഇതോടെ നിരവധി പേര്‍ പള്ളിക്കു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. അതേസമയം ഒരാള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ചും ആത്മഹത്യക്കൊരുങ്ങി.

രണ്ടായിരത്തോളം ആളുകളാണ് പള്ളിപ്പരിസരത്തു തമ്പടിച്ചിട്ടുള്ളത്. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കടക്കാനുള്ള പൊലീസിന്റെ ശ്രമം വിശ്വാസികള്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ പള്ളി പരിസരത്തുനിന്ന് പോലീസ് പിന്മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button