തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടുന്ന വിവരക്കേടാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്ന് പി.സി ജോര്‍ജ്ജ് എം.എൽ.എ. സി.പി.എം എം.എല്‍.എമാരെ മുഖ്യമന്ത്രി പേടിപ്പിച്ച് നിര്‍ത്തുകയാണ്. സി.പി.എം പ്രവര്‍ത്തകര്‍ പൂര്‍ണമായും പിണറായിയുടെ നിലപാടിന് എതിരാകും. നൂറു കണക്കിന് സി.പി.എമ്മുകാര്‍ വിശ്വാസ സംരക്ഷണത്തിനായി പാര്‍ട്ടി വിടുമെന്നും ജോര്‍ജ് വ്യക്തമാക്കി. പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ നടത്തുന്ന വനിത മതില്‍ ദയനീയമായി പരാജയപ്പെടുമെന്നും സുപ്രീം കോടതി വിധി ചോദിച്ചു വാങ്ങിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments