ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ ആരംഭം. ശീതകാല സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. കൂടാതെ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്.
ജനുവരി എട്ട് വരെയാണ് സമ്മേളനം നടക്കുന്നത്. റഫാല്‍ ഇടപാടും, റോബര്‍ട്ട് വാധ്രയ്ക്കെതിരെയുള്ള റെയ്ഡും, അഗസ്റ്റ കേസും ചര്‍ച്ചയാകും.
അതേസമയം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയുടെ മഹാസമ്മേളനം ഡല്‍ഹി രാംലീല മൈതാനത്തു നടന്നിരുന്നു. ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കണമെന്ന് വിഎച്ച്പി അധ്യക്ഷന്‍ ആലോക് കുമാര്‍ ആവശ്യപ്പെട്ടു.
Post Your Comments