Latest NewsKerala

പിഎസ്‌സിയുടെ ഈ പരീക്ഷകളിൽ മലയാളം കൂടി ഉള്‍പ്പെടുത്താൻ സാധ്യത

തിരുവനന്തപുരം: പിഎസ്സിയുടെ എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം സാങ്കേതിക വിഷയങ്ങളില്‍ അധിഷ്ഠിതമായ തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ ഇത്തരം പരീക്ഷകളിലടക്കം മലയാളം കൂടി ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button