Latest NewsCricket

ഓസ്‌ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ചരിത്ര വിജയവുമായി ഇന്ത്യ. 31 റണ്‍സിനാണു ജയം. 323 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ ഇന്ത്യ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. 10 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയില്‍ ഒരു സീരിസിന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുന്നത്.

ബുംറയും ഷമിയും അശ്വിനും മൂന്ന് വിക്കറ്റ് വീതവും,ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും ഇന്ത്യക്കായി നേടി. അതേസമയം മത്സരത്തില്‍ 11 താരങ്ങളെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പന്ത് ഏറ്റവും കൂടുതല്‍ കളിക്കാരെ പുറത്താക്കിയവരുടെ പട്ടികയില്‍ മുന്നിലെത്തി.

കൂടാതെ ഓസ്‌ട്രേലിയയില്‍ വേഗത്തില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോർഡ് കോഹ്‌ലി സ്വന്തമാക്കി. ഷോണ്‍ മാര്‍ഷ്(60 റണ്‍സ്) ,പൈൻ(41 റണ്‍സ്), നാഥന്‍ ലയണ്‍ (38 റൺസ്) ഓസ്‌ട്രേലിയക്കായി മികച്ച പ്രകടനം കാഴ്ച്ച വെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button