മലപ്പുറം: തിരൂര്‍ പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ ഉണ്ടായ വാക്കേറ്റത്തില്‍ മത്സ്യതൊഴിലാളിക്ക് വെട്ടേറ്റു. മരക്കാരു പുരക്കല്‍ മനാഫി (31) നാണ് വെട്ടേറ്റത്. തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കരയില്‍ ഇരു പ്രദേശക്കാര്‍ തമ്മില്‍ വള്ളമിറക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് വെട്ടേറ്റത്.
വര്‍ഷങ്ങളായി രാഷട്രീയ സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശത്ത് മാസങ്ങളായി ലീഗ്, സിപിഎം നേതാക്കള്‍ ഇടപെട്ട് സമാധാന ശ്രമം നടന്നു വരികയായിരുന്നു. എന്നാല്‍ അക്രമം രാഷ് ട്രീയപരമല്ലെന്നാണ് സൂചന.കഴിഞ്ഞ ദിവസം ഒരു മത്സ്യതൊഴിലാളിക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് തുടര്‍ന്ന് പ്രശ്നങ്ങളുണ്ടാവാതിരിക്കാന്‍ ഇന്നലെ വൈകിട്ട്സമാധാനയോഗം വിളിച്ചിരുന്നെങ്കിലും സംഘര്‍ഷം മൂര്‍ച്ചിച്ച് കടപ്പുറത്ത് വെച്ച് യുവാവിനെ വെട്ടുകയായിരുന്നു. തലക്കും കാലിനുമാണ് യുവാവിന് വെട്ടേറ്റത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്ത് എസ്.ഐ.സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Post Your Comments