KeralaLatest News

കാലിക്കറ്റ് സര്‍വകലാശാല ബികോം ചോദ്യപേപ്പര്‍ ചോര്‍ന്നു

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷയുടെ ചാദ്യപേപ്പര്‍ ചോര്‍ന്നു. ബി.കോം പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വഴി ചോദ്യപേപ്പര്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നാളെ നടത്താനിരുന്ന ബി.കോം മൂന്നാം സെമസ്റ്റര്‍ എക്‌സാം മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button