ദൊദോമ: ആനകള്‍ക്ക് അപൂര്‍വം രോഗം പടരുന്നതായി റിപ്പോര്‍ട്ട്. താന്‍സാനിയയില്‍ എട്ട് ആനകളാണ് ഇത്തരത്തില്‍ ചരിഞ്ഞതെന്നാണ് വിവരം. തലച്ചോറിലെ ധമനികള്‍ പൊട്ടുന്ന രോഗമാണ് ആനകള്‍ക്കെന്നാണ് വിവരം. ശനിയാഴ്ച ചരിഞ്ഞ ആനയില്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.സമീപ ദിവസങ്ങളില്‍ ചരിഞ്ഞ എട്ട് ആനകളിലും ഇതേ ലക്ഷണങ്ങള്‍ കണ്ടെത്തായത്.
ചരിഞ്ഞ ആനകളുടെ രക്തസാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഫലം കൂടി പുറത്ത് വന്ന ശേഷമേ എന്തെങ്കിലും സ്ഥിരീകരണം നല്‍കാനാകൂ എന്നാണ് മൃഗസംരക്ഷണവകുപ്പ് അറിയിച്ചിരിക്കുന്നത്.താന്‍സാനിയന്‍ മൃഗസംരക്ഷണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്.
Post Your Comments