KeralaLatest News

ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു

കൊല്‍ക്കത്ത: അനുമതിയില്ലാതെ പൊതുപരിപാടി നടത്തിയതിന് ബിജെപി നേതാക്കള്‍ക്കെതിരെ കേസ്. ബംഗാളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ജെപി സംസ്ഥാന പ്രസിഡന്റ് ദിലിപ് ഘോഷ്, സംസ്ഥാനത്തിന്റെ ചുമതലയുളള കൈലാഷ് വിജയ് വര്‍ഗിയ, ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, ജനറല്‍ സെക്രട്ടറി രാജു ബാനര്‍ജി എന്നിവര്‍ക്കെതിരെയാണ് കേസ്. സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ചതിന് പുറമെ നേതാക്കളുടെ നേതൃത്വത്തില്‍ കൂച്ച്‌ബെഹറില്‍ റാലിയും നടന്നിരുന്നു.

സംസ്ഥാനത്ത് ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി റദ്ദാക്കിയതിന് പിന്നാലെയാണ് നേതാക്കള്‍ കൂച്ച്‌ബെഹറില്‍ റാലിയും പൊതുപരിപാടിയും നടത്തിയത്. അതേസമയം തങ്ങള്‍ വേദിയില്‍ കയറി പ്രസംഗിച്ചിട്ടില്ലെന്നും അവിടെ കൂടിയവരോട് നന്ദി പറയുക മാത്രമാണ് ചെയ്തതെന്നും ദിലിപ് ഘോഷ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button