Latest NewsIndia

ബിജെപി സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു

കൊല്‍ക്കത്ത: സംസ്ഥാനത്ത് 3 രഥയാത്രകള്‍ നടത്താന്‍ അനുമതി തേടി ബംഗാള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ബിജെപി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഈ മാസം 14നകം തീരുമാനം എടുക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം അനുവാദം ഇല്ലാതെ റാലി നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, നേതാക്കളായ കൈലാഷ് വിജയ്വാര്‍ഗിയ, രാഹുല്‍ സിന്‍ഹ, രാജു ബാനര്‍ജി എന്നിവര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. രഥയാത്ര മാറ്റിവയ്‌ക്കേണ്ടി വന്നതിനെ തുടര്‍ന്ന് കൂച്‌ബെഹാറില്‍ നടത്തിയ റാലിയില്‍ ഈ നേതാക്കള്‍ പ്രസംഗിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button