ഹൈദരാബാദ്∙ തെലങ്കാനയിൽ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ നീക്കത്തിന്റെ സൂചനകൾ നൽകി ബിജെപി. ടി ആർ എസിന് പിന്തുണ അറിയിച്ചാണ് ബിജെപി രംഗത്തെത്തിയത്. കൂടാതെ ബിജെപിയുടെ പിന്തുണയില്ലാതെ ആർക്കും തെലങ്കാനയിൽ സർക്കാർ രൂപീകരിക്കാൻ സാധ്യമല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. ലക്ഷ്മൺ പറഞ്ഞു.
കൂടാതെ അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനുമായി (എഐഎംഐഎം) തെലുങ്ക് രാഷ്ട്ര സമിതി സഖ്യം തുടരുകയാണെങ്കിൽ ബിജെപി പിന്തുണക്കില്ലെന്നും ബിജെപി നിലപാട് അറിയിച്ചു.കോൺഗ്രസല്ലാത്ത, ഒവൈസി പാർട്ടി അല്ലാത്ത കക്ഷികളുടെ ഒപ്പം ബിജെപി നിൽക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അമിത് ഷായും പ്രധാന മന്ത്രി നരേന്ദ്രമോദിയുമാണ്.
തെലങ്കാനയിൽ ഒരു പാർട്ടിക്കും കൃത്യമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ടിആർഎസിനൊപ്പമാണു നില്‍ക്കുന്നത്. നേരത്തേ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ ‘ക്ഷണിച്ചുവരുത്തിയ’ ചന്ദ്രശേഖർ റാവു തന്നെ തെലങ്കാനയില്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം.
Post Your Comments