ടാറ്റ ആദ്യമായി പുറത്തിറക്കിയ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്‌സോണിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. ഗ്ലോബൽ എൻസിഎപി (NCAP) നടത്തിയ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നെക്‌സോൺ സ്വന്തമാക്കിയതോടെയാണ് ട്വിറ്ററിൽ അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. “ഈ നേട്ടം സ്വന്തമാക്കിയതിന് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ നിര്‍മിക്കുന്ന ഒന്നും പിന്നിലല്ലെന്ന് തെളിയിക്കാൻ നിങ്ങള്‍ക്കൊപ്പം ഞങ്ങളും ചേരുന്നു”എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Big shout out and congratulations to Tata Motors for this achievement. We will join them in proving that ‘Made in India’ is second to none… https://t.co/KBlBD344oG
— anand mahindra (@anandmahindra) December 7, 2018
അതേസമയം ഇന്ത്യന്‍ കമ്പനികളായ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ഓട്ടോയും ക്രാഷ് ടെസ്റ്റില്‍ അഞ്ചും, നാലും സ്റ്റാര്‍ സുരക്ഷ നേടിയത് വലിയ കാര്യമായി കാണുന്നുവെന്ന് ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ്, ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിൽ പ്രതികരിച്ചു.
ആദ്യമായിട്ടാണ് ക്രാഷ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്. ടാറ്റ നെക്‌സോണിനെ കൂടാതെ മഹീന്ദ്രയുടെ എംപിവി മരാസോ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങളും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കി.
Post Your Comments