
മുസാഫര്‍പൂര്‍: പ്രണയ വിവാഹത്തിനുശേഷം മുത്തലാഖ് ചൊല്ലി. ദേഷ്യം തീർക്കാൻ യുവതി പരസ്യമായി യുവാവിന്റെ കരണത്തടിച്ചു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ സരായിലാണ് സംഭവം. പ്രണയിച്ച് വിവാഹിതരായ മുഹമ്മദ് ദുലേറിന്റെ കരണത്താണ് ഭാര്യ സോണി ഖാറ്റൂൺ അടിച്ചത്.
നാല് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. പിന്നീട് ഇവരുടെ ദമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ ഉണ്ടാവുകയായിരുന്നു. പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് വിഷയം പഞ്ചായത്തില്‍ എത്തി. പഞ്ചായത്ത് തലവന്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് ഗ്രാമവാസികളുടെ മുന്നില്‍ വെച്ച് മുഹമ്മദ് തലാഖ് പറഞ്ഞുബന്ധം ഒഴിക്കുകയായിരുന്നു.
ഇതോടെ രോഷം പൂണ്ട യുവതി മുഹമ്മദിന്റെ കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയെയും മുഹമ്മദ് തിരിച്ചടിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
Post Your Comments