ന്യൂഡല്‍ഹി: 176 രൂപ വരെ ദിവസ വേതനം വാങ്ങുന്നവരു ഇ.എസ്.ഐ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വമുള്ളവരെയും വിഹിതം അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന ഇ.എസ്.ഐ കോര്പറേഷന് യോഗത്തിലാണ് തീരുമാനം. നിലവില്‍ വിഹിതം അടയ്ക്കേണ്ട പരിധി 136 രൂപയാണ്.
തൊഴിലാളികളുടെ മക്കളുടെ മെഡിക്കല്‍ കോളേജ് ചികിത്സയ്ക്ക് കേരള ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശം പാലിക്കാനും തീരുമാനിച്ചു. ഇ.എസ്.ഐ ആശുപത്രികളില്‍ ഉടന്‍ ഐ.സി.യു സംവിധാനം ഏര്‍പ്പെടുത്തും. കോര്‍പറേഷന്റെ വരുമാനത്തിന് ആനുപാതികമായി ക്ഷേമ പദ്ധതികള്‍ പരിഷ്കരിക്കും. ഇ.എസ്.ഐ കോര്പറേഷന് പുറം കരാര്‍ നല്‍കുന്നതിനെ കേരളത്തില്‍ നിന്നുള്ള ബോര്‍ഡ് അംഗവും ബി.എം.എസ് നേതാവുമായ വി. രാധാകൃഷ്ണന് യോഗത്തിൽ എതിർത്തിരുന്നു.
Post Your Comments