തൊടുപുഴ : ഇടുക്കി ആർ.ഡി.ഒ എം പി വിനോദിനെ സ്ഥലം മാറ്റി. പീരുമേട് മേഖലയിലെ വ്യാജ പട്ടയങ്ങളെക്കുറിച്ച് ഭൂപതിവ് ഓഫീസിൽ നിന്നും ആർ.ഡി.ഒ അടുത്തിടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഒരു ജനപ്രതിനിധിയുടെ പിതാവും മാതവും അനധികൃതമായി പട്ടയം നേടിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ മേഖലയിലെ ഒരു സിപിഐഎം നേതാവിന്റെ ബന്ധുവിന്റെ ഭൂമിയുടെ പട്ടയവും അനധികൃതമാണെന്നും പരിശോധനയിൽ ബോധ്യപ്പെട്ടു. ഇതിന് തൊട്ടുപിന്നലെയാണ് വിനോദിനെ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് മാറ്റിയത്.
ഒരു വർഷം മുൻപാണ് വിനോദ് ആർ.ഡി.ഒയായി ചുമതലയേറ്റത്. വിനോദിനെ മാറ്റണമെന്നു ഭരണപക്ഷത്തെ രണ്ട് പ്രമുഖ പാർട്ടികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. വെള്ളി വൈകിട്ടാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
Post Your Comments