ഉദയ്പൂർ: രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം കൂടാൻ വിവിഐപികളുടെ നീണ്ട നിര എത്തിക്കഴിഞ്ഞു. പ്രിയങ്ക ചോപ്ര, ആമിർ ഖാൻ, ഷാറുഖ് ഖാൻ, ഐശ്വര്യ റായി, വിദ്യ ബാലൻ, സച്ചിൻ തെൻഡുൽക്കർ തുടങ്ങിവർ മൂന്നു ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
48 ചാർട്ടേഡ് വിമാനങ്ങളിലായി ഇന്നലെ ഉദയ്പുർ വിമാനത്താവളത്തിൽ ഇറങ്ങിയവരിൽ യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ വരെ ഉൾപ്പെടുന്നു. ആകെ 1200 അതിഥികൾക്കാണു കല്ല്യാണത്തിന് ക്ഷണം. 108 തദ്ദേശീയ കലാരൂപങ്ങളാണു ഹോട്ടലിനെ അലങ്കരിക്കുന്നത്. രണ്ടാമത്തെ വിവാഹപൂർവ ആഘോഷം ഇന്നു നടക്കും. വ്യവസായി ആനന്ദ് പിരമൽ ആണ് വരൻ ഇഷ അംബാനിയുടെ വരൻ.
ഡിസംബർ ഏഴ് മുതൽ പത്തു വരെ 5,100 പേർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകികൊണ്ടായിരുന്നു ചടങ്ങുകൾക്ക് തുടക്കമിട്ടത്. വരന്റെയും വധുവിന്റെയും വീട്ടുകാർ ചേർന്നാണ് ഭക്ഷണം വിളമ്പുന്നത്. ഡിസംബർ 12 നാണ് ഇഷ അംബാനി- ആനന്ദ് പിരമൽ വിവാഹം. ഇഷയുടെ വിവാഹത്തിന് അതിഥികൾക്ക് പറക്കാൻ 100 ചാർട്ടേഡ് വിമാനങ്ങൾ തയാറായിരിക്കുന്നത്. ആഘോഷരാവിലെ സംഗീതനിശയ്ക്ക് കൊഴുപ്പേകുന്നത് ലോകപ്രശസ്ത പോപ് ഗായിക ബിയോൺസാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവർക്ക് പ്രത്യേക ആപ്പിലൂടെ വിവരങ്ങൾ അറിയാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments