അബുദാബി: സ്ത്രീയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ ഏഷ്യക്കാരായ ആറ് പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കുന്നതിനിടെയാണ് യുവതിയെ തലയണക്ക് ശ്വാസം മുട്ടിച്ച് കൊന്നത്. കൊല്ലപ്പെട്ട യുവതി ലൈംഗിക തൊഴിലാളിയായിരുന്നു.
അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും കവര്‍ന്നശേഷം രക്ഷപെടാന്‍ ശ്രമിക്കവെ കെെയ്യില്‍ കരുതിയിരുന്ന വസ്തു താഴെ വീണ് ശബ്ദമുണ്ടാകുകയും യുവതി സംഭവം അറിയുകയും ചെയ്തു. തുടര്‍ന്ന് യുവതി ഒച്ചവെച്ച് പിടിക്കപ്പെടാതിരിക്കുന്നതിനാണ് ആറു പേരും ചേര്‍ന്ന് തലയണക്ക് ശ്വാസം മുട്ടിച്ച് കൊന്നത്.
Post Your Comments