
റിയാദ് : വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണമരണം. റിയാദിൽ മെക്കാനിക്കായിരുന്ന വെള്ളൂർ കൊച്ചൊഴത്തിൽ പരേതനായ തങ്കപ്പന്റെ മകൻ കെ.ടി.അബീഷ് (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബ്രേക്ക് ഡൗണായി കിടന്ന വാഹനം വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെ മറിയുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് വാഹനത്തിനടിയിൽ കുടുങ്ങി പോയ അബീഷിനെ പുറത്തെടുത്തത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ഒരു വർഷം മുൻപാണ് അബീഷ് നാട്ടിലെത്തിയത്. ഭാര്യ : സീന, മക്കൾ : ആദിദേവ്, ആദിത്യ.
Post Your Comments