Latest NewsIndia

പൊതു പരിപാടിക്കിടെ കേന്ദ്രമന്ത്രിയുടെ മുഖത്തടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ (വീഡിയോ)

പ്രവീണിനെ മര്‍ദ്ദിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പോലീസിന് കൈമാറിയത്

മുംബൈ: കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രിയും ആര്‍ പി ഐ(എ) പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവ്ലെക്കെതിരെ കൈയ്യേറ്റ ശ്രമം. ഭരണഘടനാദിനാചരണവുമായി ബന്ധപ്പെട്ട് അംബര്‍നാഥില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ വച്ചാണ് കൈയ്യേറ്റ ശ്രമം ഉണ്ടായത്. മന്ത്രി വേദിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവെ പ്രവീണ്‍ ഗോസാവി എന്നയാള്‍ മുഖത്തടിക്കാന്‍ ശ്രമിക്കുകയായിരുന്നു,.

ഉടനെ തന്നെ പ്രവീണിനെ ആര്‍ പി ഐ പ്രവര്‍ത്തകര്‍ പ്രവീണിനെ പിടിച്ചുമാറ്റി. പ്രവീണിനെ മര്‍ദ്ദിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പോലീസിന് കൈമാറിയത്. സാരമായി പരിക്കേറ്റ പ്രവീണിനെ ആദ്യം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ജെ ജെ ആശുപത്രിയിലേക്കും മാറ്റി.

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ആര്‍ പി ഐ(അത്താവ്ലെ) സംസ്ഥാന വ്യാപകമായി ഞായറാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രവീണ്‍ അംബ്ദേര്‍ അനുയായി ആണെന്നാണ് സൂചന.

സമുദായത്തിന്റെ പേര് വ്യക്തിലാഭത്തിനു വേണ്ടി അത്താവ്ലെ ഉപയോഗിക്കുന്നതാണ് മന്ത്രിയെ ആക്രമിക്കാന്‍ കാരണമായതെന്ന് പ്രവീണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button