കണ്ണൂര്‍ : കാണാതായതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്ന പിണറായിയിലെ പി.നിഷാദിന്റെ മൃതദേഹത്തിനായുള്ള പരിശോധനക്കിടെ കണ്ടെത്തിയ അസ്ഥിഭാഗങ്ങള്‍ മനുഷ്യന്റേതല്ലന്ന് വ്യക്തമായി. ഫോറന്‍സിക് ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇവ ഏതെങ്കിലും മൃഗത്തിന്റേതാവാമെന്ന സ്ഥിരീകരണം ഉണ്ടായത്. പത്ത് സെന്റിമീറ്ററോളം നീളത്തിലുള്ള നാല് അസ്ഥിഭാഗങ്ങളായിരുന്നു ലഭിച്ചത്.
ജെ സിബി ഉപയോഗിച്ച് മണ്ണ് നീക്കിക്കൊണ്ടിരിക്കുന്ന സ്ഥലത്തിന്റെ തൊട്ടടുത്ത് പറമ്പിന്റെ മേല്‍ ഭാഗത്തായി തന്നെയാണ് ഇവ കണ്ടെത്തിയത്. അതേ സമയം, നാലു ദിവസത്തോളം കേസിലെ പ്രതി സലീമിനെ ചോദ്യം ചെയ്തിട്ടും കേസില്‍ യാതൊരു തെളിവും ലഭിക്കാത്ത സാഹചര്യത്തില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് പോലീസിനു മുന്നില്‍ ഉയരുന്നത്.
Post Your Comments