NattuvarthaLatest News

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി; പ്രതികള്‍ വീണ്ടും പിടിയില്‍

പനമരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശത്താക്കി കാറില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും അറസ്റ്റില്‍. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ പ്രശ്‌നം സൃഷ്ടിച്ച് ഡ്യൂട്ടി തടഞ്ഞ് എസ്‌ഐയെ കയറി പിടിച്ചതിനാലാണ് വീണ്ടും പിടിയിലായത്. കിഞ്ഞുകടവ് പെരിങ്ങാത്തൊടി മുഹമ്മദ് മുബഷിര്‍ (21), കീഞ്ഞുകടവ് തോട്ടുമുഖം വീട്ടില്‍ മുനവീര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പെണ്‍കുട്ടികളെ കാറില്‍ കയറ്റി ഗുണ്ടല്‍പേട്ടില്‍ കൊണ്ടുപോയി തിരിച്ച് എത്തിച്ചു എന്ന ചൈല്‍ഡ് ലൈന്‍ പരാതിയെ തുടര്‍ന്ന് പോക്‌സോ പ്രകാരം കേസ് എടുത്ത് റിമാന്‍ഡിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്നതിന് ഇടയിലാണ് പൊലീസിനോട് അപമര്യാദയായി പെരുമാറിയതും അറസ്റ്റിലായതും.

shortlink

Post Your Comments


Back to top button