Latest NewsInternational

രോഗി ചുമച്ചപ്പോള്‍ പുറത്ത് വന്നത് കണ്ട് ഡോക്ടർമാർ ഞെട്ടി

കാലിഫോര്‍ണിയ: രോഗി ചുമച്ചപ്പോള്‍ പുറത്ത് വന്നത് ഹൃദയധമനികളുടെ രൂപത്തില്‍ രക്തക്കട്ടി. ഹൃദയാഘാതം മൂലം ആശുപത്രിയില്‍ വന്ന രോഗിയില്‍ ഡോക്ടര്‍മാര്‍ നടത്തിയ ചികിത്സ ഒടുവില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത കാഴ്‌ചയ്‌ക്ക് വഴിയൊരുക്കി. ഹൃദയം സ്തംഭിച്ച രോഗിയുടെ അവയവങ്ങളില്‍ രക്തമെത്തിക്കാന്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാര്‍ അയാളുടെ കാലില്‍ ഒരു കൃത്രിമ പമ്ബ് ഉപയോഗിച്ചു. പക്ഷെ അതിന്റെ വിപരീത ഫലമായി രക്തം കട്ടി പിടിക്കുമെന്നുള്ളതിനാല്‍ രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള മരുന്നു നല്‍കിയിരുന്നു.

തുടര്‍ന്ന് ശ്വാസ കോശങ്ങളില്‍ മറ്റു സുശിരങ്ങളിലും കൂടി രക്തം ചെറിയ തോതില്‍ പുറത്ത് വന്നു. ചികിത്സയുടെ ഫലമെന്നോണം രക്തം കട്ടി പിടിച്ചു. രോഗി ഇത് പല ദിവസങ്ങളായി ചുമച്ചു കൊണ്ടിരുന്നു. അങ്ങനെ ചുമച്ച്‌ പുറത്ത് വന്ന രക്ത കട്ടികള്‍ ആദ്യമൊക്കെ ചെറിയ പുഴുവിന്റെ വലിപ്പമായിരുന്നു. എന്നാല്‍ ഒരു ദിവസം ഈ വ്യക്തി ശക്തിയായ ചുമച്ചപ്പോള്‍ പുറത്ത് വന്നത് ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരെയും ഞെട്ടിച്ചു. ആറ് ഇഞ്ചോളം വലിപ്പത്തില്‍ ഹൃദയധമനികളുടെ രൂപത്തിലായിരുന്നു രക്തക്കട്ടി പുറത്തു വന്നത്.

തങ്ങളുടെ ജീവിതത്തില്‍ ഇങ്ങനെയൊന്നും ഇന്നേ വരെ കണ്ടിട്ടില്ല എന്നാണ് ഇതിനെ കുറിച്ച്‌ ഡോക്ടര്‍മാര്‍ പറഞ്ഞത്. സംഭവത്തിന് ശേഷം രണ്ട് ദിവസം രോഗിയെ നിരീക്ഷിച്ചു. ഇവ‌ര്‍ക്ക് മുപ്പത്താറ് വയസ്സുണ്ടായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരാഴ്‌ചയ്ക്ക് ശേഷം രോഗി മരണപ്പെട്ടു. എന്നാല്‍ രോഗിയുടെ മരണവും ഈ സംഭവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രക്തക്കട്ടികള്‍ ചുമച്ച്‌ പുറന്തള്ളുന്നതിന് മുന്‍പേ രോഗിയുടെ സ്ഥിതി മോശമായിരുന്നുവെന്ന് യൂണിവേഴ്സിറ്റിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. വുഡ്‌വാര്‍ഡ് പറഞ്ഞു. എന്നാല്‍ ഇതിനെ കുറിച്ച്‌ കൂടുതല്‍ വിവരം പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button