പുതിയ രൂപത്തിലും ഭാവത്തിലും ടൊയോട്ടയുടെ ശക്തനായ എസ്.യു.വി നിരത്തു കീഴടക്കാൻ എത്തുന്നു. 2021-ഓടെ പുതിയ ഡിസൈനിൽ വാഹനം നിറത്തിൽ എത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.എതിരാളികളായ മിസ്തുബിഷി മോണ്ടിറോ, നിസാന്‍ പട്രോള്‍ പുത്തന്‍ ഡിസൈനില്‍ പുറത്തിറക്കിയതിനെ തുടർന്നാണ് ലാന്‍ഡ് ക്രൂയിസറിനെയും പുതുക്കി അവതരിപ്പിക്കാൻ ടൊയോട്ട തയ്യാറാകുന്നത്.
പുതിയ ഡിസൈന്‍ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഓഫ് റോഡ് വാഹനമായതിനാല്‍ നിലവിലെ ലാഡര്‍ ഫ്രെയിം ഷാസിയിലായിരിക്കും പുതിയ ഡിസൈന്‍ അവതരിപ്പിക്കുക. നിലവിലെ 3.5 ലിറ്റര്‍ വി-6 എന്‍ജിനോടൊപ്പം ഹൈബ്രിഡ് മോട്ടോറും നല്‍കാനും വാഹനത്തിന്റെ അകത്തും പുറത്തുമായി കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താനും ടൊയോട്ടയ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.
Post Your Comments