മുംബൈ : സിനിമാ സംവിധായകനെ കബളിപ്പിച്ച് 32 കോടി തട്ടിയെടുത്ത നിര്‍മ്മാതാവ് അറസ്റ്റില്‍. വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് സംവിധായകന് വാസു ഭഗ്നാനിയെ കബളിപ്പിച്ച കേസില്‍ നിര്‍മ്മാതാവ് പ്രേരണ അറോറയെയാണ് മുംബൈ പോലീസ് അറസ്റ്റു ചെയ്തത്. കൂടാതെ ഫന്നേ ഖാന്, ബട്ടി ഗുല്‍ മീറ്റര്‍ ചളു എന്നീ ചിത്രങ്ങളുടെയും വിതരണാവകാശങ്ങള്‍ തങ്ങള്‍ക്കു നല്‍കാമെന്ന് ഉറപ്പു നല്‍കിയതായി പ്രേരണയുടെ ക്രിയാര്‍ജ് എന്റര്‍ടെയിന്‍മെന്റ് കമ്പനി അറിയിച്ചിരുന്നതായി സംവിധായകന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതിയെ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റിമാന്റിലയച്ചിരിക്കുകയാണ്.
Post Your Comments