ചെന്നൈ: രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ മൂലം ക്ലേശമനുഭവിക്കുകയാണ് യാത്രകാര്‍. പേരുകളിലുള്ള സാമ്യം കാരണം ഈ ട്രെയിനുകളില്‍ അപായ ചങ്ങലവലികള്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ദിശ മാറിയുള്ള ട്രെയിനുകളില്‍ യാത്രക്കാര്‍ കയറാന്‍ തുടങ്ങിയതോടെയാണ് ഈ സാഹചര്യം വര്‍ധിച്ചു വന്നത്. ചെന്നൈ എഗ്മൂറില്‍ നിന്ന് കാച്ചഗുഡയിലേക്കും കാകിനാട പോര്‍ട്ടിലേക്കും പോകുന്ന ട്രെയിനുകളാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. അതേസമയം അടുത്തടുത്ത സമയങ്ങളില്‍ അടുത്തടുത്ത പ്ലാറ്റ് ഫോമുകളില്‍ രണ്ട് ട്രെയിനുകളും എത്തുന്നതോടെ ട്രെയിന്‍ മാറി കയറുന്നത് പതിവായി.
അതേസമയം രണ്ട് ട്രെയിനുകളുടേയും കോച്ചുകളില്‍ സ്ഥാപിച്ചിരുക്കുന്ന ബോര്‍ഡുകളിലെ പേരുകള്‍ ഒന്നായതിനാല്‍ യാത്രക്കാര്‍ പെട്ടെന്നു തന്നെ ട്രെയിനില്‍ കയറുന്നു. എന്നാല്‍ അബദ്ധം മനസ്സിലാക്കി ട്രെയിന്‍ നിര്‍ത്തുമ്പോഴേക്കും ഏറെ ദൂരം പിന്നിട്ടിരിക്കും.
കാകിനാടയിലേക്കുള്ള യാത്രക്കാരെ കാകിനാട പോര്‍ട്ട് എന്ന് ബോര്‍ഡില്‍ കാണുന്നതാണ് കുഴപ്പിക്കുന്നത്. അടുത്തിടെ യാത്രക്കാരുടെ പരാതി വര്‍ധിച്ചതോടെ രണ്ട് ട്രെയിനുകളും പുറപ്പെടുന്ന സമയക്രമത്തില്‍ മുപ്പത്തിയഞ്ചു മിനിട്ടുകളുടെ വ്യത്യാസം വരുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതേസമയം ഇത് ട്രെയിന്‍ മാറികയറുന്നവരുടെ എണ്ണത്തില്‍ കുറവു വരുത്തിയതായും അവര്‍ വ്യക്തമാക്കി.
Post Your Comments