കോഴിക്കോട്: യുഡിഎഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം എല്‍ഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ ആരോപണം. ഇടതു മുന്നണിക്കു അവകാശപ്പെടാന്‍ വികസനനേട്ടങ്ങളൊന്നുമില്ല. അതുകൊണ്ടവര്‍ യുഡിഎഫിന്റെ നേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നു. അതേസമയം കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും വി.എസ്. അച്യുതാനന്ദനേയും സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.
ബിജെപി കെ സുരേന്ദ്രനെ പ്രദര്‍ശനവസ്തുവാക്കി മഹത്വവല്ക്കരിക്കുന്നതില് ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു. യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതിനായി സ്പീക്കര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണം. അതേസമയം വരുന്ന തെരഞ്ഞെടുപ്പില്‍ ജയസാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മാനദണ്ഡമാവുകയെന്നും തെരഞ്ഞെടുപ്പിനെ കൂട്ടായ്മയോടെ നേരിടുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Post Your Comments