Latest NewsIndia

വിവാഹ മോചനം തേടി ജയ്പൂര്‍ രാജകുമാരി: അവസാനിക്കുന്നത് 21 വര്‍ഷത്തെ ദാമ്പത്യം

ജയ്പൂര്‍•21 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചുകൊണ്ട് മുന്‍ ജയ്പൂര്‍ മഹാരാജാവ് സവായ് ഭവാനി സിംഗിന്റെ മകള്‍ ദിയാ കുമാരി വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തു. ഭര്‍ത്താവ് നരേന്ദ്ര സിങ്ങില്‍ വിവാഹ മോചനം തേടിയാണ് രാജകുമാരി കോടതിയെ സമീപിച്ചത്.

ഗാന്ധിനഗര്‍ കുടുംബക്കോടതിയില്‍ ഹിന്ദു വിവാഹ ആക്റ്റ് വകുപ്പ് 13 ബി പ്രകാരമാണ് രാജകുമാരി കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദമ്പതികള്‍ ഏതാനും മാസങ്ങളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. തുടര്‍ന്ന് ഇരുവരും നിയമപരമായി വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

9 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 1997ലാണ് ഇടത്തരം കുടുംബത്തില്‍ നിന്നുള്ള സിംഗ്, സവായ് മോധ്പൂര്‍ എം.എല്‍.എയായ ദിയാ കുമാരിയെ വിവാഹം കഴിക്കുന്നത്. സമുദായത്തില്‍ നിന്നുള്ള ഒട്ടേറെ എതിര്‍പ്പുകളെ അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്.

നേരത്തെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദിയാ കുമാരി രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, 2019 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രാജകുടുംബത്തെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ദമ്പതികള്‍ക്ക് രണ്ട് ആണ്മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button